ചെന്നൈ: തമിഴ് സംവിധായകൻ മണി നാഗരാജ് (49) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പുതുതായി സംവിധാനം ചെയ്ത ‘വാസുവിൻ ഗർഭിണികൾ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് അന്ത്യം.
‘സക്കറിയയുടെ ഗർഭിണികൾ’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘വാസുവിൻ ഗർഭിണികൾ’.
ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിയായിരുന്ന മണി നാഗരാജ്, 2016ൽ ജി.വി.പ്രകാശ് നായകനായ ‘പെൻസിൽ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
നീയാ നാനാ ഗോപിനാഥ്, സീത, വനിതാ വിജയകുമാർ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘വാസുവിൻ ഗർഭിണികൾ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക