പാലക്കാട്: നാല് വയസ്സുള്ള ആദിവാസി ബാലനെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ.
അഗളി ഒസത്തിയൂർ ഊരിൽ രണ്ട് മക്കളുടെ അമ്മയായ യുവതി കുറച്ചു കാലങ്ങളായി സുഹൃത്തിനൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഇവരോടൊപ്പമുണ്ടായിരുന്ന ഇളയ മകനാണ് ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അഗളി പൊലീസ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക