ആലപ്പുഴ: ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറിയുമായി മലയാളി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അനൂജ് ജോതിനാണ് (26) ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചറി നേടിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് അനൂജ്. ചിലൗ മരിയൻസ് എന്ന ക്ലബ്ബിനു വേണ്ടിയാണ് അനൂജ് കളിക്കുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റിലും ഈ ക്ലബ്ബിനു വേണ്ടി അനൂജ് മികച്ച പ്രകടനം നടത്തിയിരുന്നു. അണ്ടർ 14, 16, 19, 23 വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക