ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അഖില്‍ ബോബി അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
പ്രകാശ് രാജ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. വന്‍ താരനിരയില്‍ എത്തുന്ന ചിത്രം ടെയ്ല്സ്പിന് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തില്‍ നായിക പ്രാധാന്യമില്ല. ചിത്രീകരണത്തിനു ഒരുങ്ങുന്ന ഉണ്ണി മുകുന്ദന് ചിത്രം ബ്രൂസിലി പോലെ ബിഗ് ബഡ്ജറ്റിലാണ് ഈ സിനിമയും എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസിലിയുടെ ചിത്രീകരണം നവംബര്‍ 1ന് ആരംഭിക്കും.
മലയാളത്തില്‍ നിന്നു ഉണ്ണി മുകുന്ദന് മാത്രമാണ് താരനിരയില്‍. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ അഭിനേതാക്കളും ഉദയകൃഷ്ണയുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മല്ലുസിംഗിനുശേഷം പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വൈശാഖും ഉണ്ണിമുകുന്ദനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.തെന്നിന്ത്യന്‍ സിനിമാലോകത്തെ രാം ലക്ഷ്മണന്മാരാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. ഗോകുലം മുവീസിന്റെ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക