മോഹൻലാലിന്റെ ഒരു വർക്കൗട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നടനൊപ്പം ട്രെയിനറെയും വീഡിയോയിൽ കാണാം.
മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.
ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയതാണ് മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശീർവാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക