മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. ഫിസാറ്റില്‍ സഹപാഠിയായിരുന്നു റിന്ന ജോയിയെയാണ് നിവിൻ പോളി വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷിക ആശംസകളുമായി നിവിൻ പോളി പങ്കുവെച്ച ഭാര്യക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
പന്ത്രണ്ടാം വിവാഹ വാര്‍ഷികമാണ് ഇരുവരും ഇന്ന് ആഘോഷിക്കുന്നത്. ആലുവ സെന്റ് ഡൊമിനിക്സ് ചര്‍ച്ചില്‍ 2010 ഓഗസ്റ്റ് 28നായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകനും മകളും ഇവര്‍ക്കുണ്ട്. മകന്റെ പേര് ദാവീദ് പോളിയെന്നും മകളുടെ പേര് റോസ് ട്രീസ നിവിൻ പോളി എന്നുമാണ്.
‘സാറ്റർഡേ നൈറ്റ്’ എന്ന സിനിമയാണ് നിവിൻ പോളിയുടേതായി ഇനി റിലീസ് ചെയ്യാനുളളത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക