റെഡ്മി നോട്ട് 11എസ്ഇ സ്മാർട്ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ ഉണ്ടാവില്ല. വിലക്കുറവിൽ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിൽ തന്നെ വൻ സ്വീകാര്യത നേടിയ ബ്രാൻഡാണ് റെഡ്മീ.
വിപണിയിലെ മുഖ്യനായ ഷവോമിയുടെ സബ് ബ്രാൻഡാണ് റെഡ്മീ. നിലവിൽ മിക്ക കമ്പനികളും ഫോണുകൾക്കൊപ്പം പവർ അഡാപ്റ്ററുകളും കേബിളും നൽകുന്നുണ്ട്. കൂടാതെ ഇവയ്ക്ക് ഒപ്പം ഫാസ്റ്റ് ചാർജറുകളും ലഭ്യമാണ്.
ഇനി മുതൽ റെഡ്മീ ഫോണുകൾക്കൊപ്പം ചാർജറും കേബിളുകളും ഉണ്ടാകില്ല. അതായത് ഫോണുകൾ വാങ്ങുന്നവർ പ്രത്യേകം ചാർജർ വാങ്ങേണ്ടി വരുമെന്ന് ചുരുക്കം.
റെഡ്മീ ഇന്ന് പുറത്തിറക്കുന്ന ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ ഉണ്ടാവില്ല എന്ന് വെബ്സൈറ്റിൽ നൽകിയ വിവരങ്ങളിലാണ് വ്യക്തമാക്കുന്നത്. എംഐ.കോം എന്ന വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് ‘പാക്കേജ് കണ്ടന്റ്സ്’ എന്ന വിഭാഗമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക