കാസർകോട് ജില്ലയിലെ പെരിയ ഗവ. പോളിടെക്നിക്ക് കോളേജിൽ 2022-23 അധ്യയനവർഷം ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29 തിങ്കളാഴ്ച്ച നടക്കും. കമ്പ്യൂട്ടർഎഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ നിലവിൽ ഒഴിവുള്ളസീറ്റുകൾ നികത്തുന്നതിനാണ് സ്പോട്ട് അഡ്മിഷൻ. ലാറ്ററൽ എൻട്രി പ്രവേശനത്തിന്അപേക്ഷ നൽകി റാങ്ക് ലിസ്റ്റിലുൾപ്പെട്ട മുഴുവൻ പേർക്കും, നിലവിൽ പ്രവേശനം നേടിസ്ഥാപനമോ ബ്രാഞ്ചോ മാറുവാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
താൽപര്യമുള്ളവർതിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുമ്പ് നേരിട്ട് ഹാജരായി സ്പോട്ട് അഡ്മിഷന് വേണ്ടിരജിസ്റ്റർ ചെയ്യണം. അർഹരായവർക്ക് അപ്പോൾ തന്നെ പ്രവേശനം നൽകും. സംവരണത്തിന് അർഹതയുള്ള പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർതഹസിൽദാറിൽ നിന്ന് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റുള്ളവർ വില്ലേജിൽനിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. സാമ്പത്തിക സംവരണത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഒറിജിനൽ സർഫിക്കറ്റ്ലഭിക്കാത്തവർ മാർക്ക് ലിസ്റ്റ് സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. എല്ലാവരും പത്താം ക്ലാസ്സ്സര്ട്ടിഫിക്കറ്റ് കൊണ്ടുവരണം.
പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ കുറഞ്ഞത്1000 രൂപയും മറ്റുള്ളവർ 17000 രൂപയും ഫീസ് കരുതണം. ഇതിൽ 14000 രൂപ ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വഴിയും 3000 രൂപ റൊക്കമായുമാണ് നൽകേണ്ടത്. പ്രവേശന സമയത്ത്വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരിക്കണം. പോളിടെക്നിക്കിൽ പഠനംനടത്തിയിട്ടുള്ളവർ നിർബന്ധമായും ടി സി ഹാജരാക്കണം. മറ്റുള്ളവർക്ക് ആവശ്യമെങ്കിൽടി.സി. ഹാജരാക്കാൻ സമയം അനുവദിക്കും. വിവരങ്ങൾക്ക്: 9495373926
പ്രതികരിക്കാൻ ഇവിടെ എഴുതുക