ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ബിജു മേനോന്റെ വ്യത്യസ്തമായ കഥാപാത്രത്തെ ട്രെയിലറിൽ കാണാം.
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ബിജു മേനോനൊപ്പം നേർക്ക് നേർ പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷൻ എന്റർടെയ്നർ ആകും ചിത്രമെന്ന് ട്രെയിലർ പറഞ്ഞുവയ്ക്കുന്നുണ്ട്.
ഓണം റിലീസ് ആയി ‘ഒരു തെക്കന്‍ തല്ല് കേസ്’ അടുത്തമാസം തിയറ്ററുകളിൽ എത്തും. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ‘ കിടു തല്ലു കേസ്, അയ്യപ്പൻ നായർ തീ, ഇത് കലക്കും, ബിജു മേനോൻ വേറെ ലെവൽ’ , എന്നിങ്ങനെ പോകുന്നു ട്രെയിലറിന് താഴെ വരുന്ന കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക