നോയിഡ: നോയിഡയിൽ സെക്ടർ 93എ-യിൽ നിയമം ലംഘിച്ചു നിർമിച്ച സൂപ്പർടെക് ടവർ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സ്ഫോടനത്തിലൂടെ ഇന്നു തകർക്കും.
560 പൊലീസ് ഉദ്യോഗസ്ഥരെയും എൻഡിആർഎഫ് ടീമിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് പൂർത്തിയായി.
നോയിഡയിൽ സെക്ടർ 93എ-യിൽ നിയമം ലംഘിച്ചു നിർമിച്ച സൂപ്പർടെക് ടവറാണ് ‘ഡിമോളിഷൻ മാൻ’ എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള ‘പൊളിക്കൽ സംഘം’ ഇന്ന് ഉച്ചയ്ക്ക് 2.30ന് തകർക്കുക.
സെയാൻ (29 നില), അപെക്സ് (32 നില) എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉൾക്കൊള്ളുന്ന ഇരട്ട ടവറുകളിൽ ആയിരത്തോളം അപ്പാർട്മെന്റുകളുണ്ട്.
രണ്ടര വർഷം മുൻപ് എറണാകുളം മരടിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച ദക്ഷിണാഫ്രിക്കൻ സംഘമാണ് നോയിഡയിലെ ടവറും പൊളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക