സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ അനൂപ് മേനോൻ മലയാളികളുടെ പ്രിയ താരമാണ്. താരം ഇന്ന് തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ്. പദ്മയാണ് അനൂപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുരഭി ലക്ഷ്മി നായികയായി എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയിരുന്നു.
ഈ അവസരത്തിൽ നടൻ സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഡോൾഫിൻസ് എന്ന തന്റെ ചിത്രം നിന്നുപോകുന്ന അവസ്ഥയിൽ സാമ്പത്തികമായി തുണയായത് സുരേഷ് ഗോപി ആണെന്ന് അനൂപ് പറയുന്നു.
“ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്.
ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം”, എന്നാണ് അനൂപ് മേനോൻ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക