ബോളിവുഡ് താരം അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാം സേതു’. അഭിഷേക് ശര്‍മ്മയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘രാം സേതു’ ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വിഷയത്തില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു.
എല്ലാവര്ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന് സ്വാമി അറിയിച്ചു. ചിത്രം 2022 ഒക്ടോബറിൽ തിയറ്ററിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക