മുംബൈ: താനെയിൽ റോഡിലെ കുഴിയിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിച്ച യുവാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു.
22കാരനായ ഗണേഷ് ഫാലെയാണ് മരിച്ചത്. ദിവ–അഗസൻ റോഡിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്ര നവനിർമാൺ സേന എംഎൽഎ രാജു പാട്ടീൽ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
റോഡിന്റെ നവീകരണം പേപ്പറിൽ മാത്രം ഒതുങ്ങിയെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക