തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തില്‍ നിന്ന് റോഷന് മാത്യുവും മിയ ജോര്‍ജും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോൾ, വിക്രത്തോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് റോഷന് മാത്യു. ഷൂട്ടിങ് സെറ്റിലെ എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്ന ആളാണ് വിക്രം എന്നും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഉണ്ടെന്നും റോഷൻ മാത്യു പറഞ്ഞു. ആദ്യമായി വിക്രത്തെ കണ്ട അനുഭവവും റോഷൻ പറയുന്നുണ്ട്.
‘ചിത്രത്തിന്റെ തുടക്കം മുതൽ വിക്രം സാറുമായുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ രണ്ട് ദിവസവും അദ്ദേഹത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. എങ്ങനെ അതിനൊരു വഴിയുണ്ടാകും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് മൂന്നാമത്തെ ദിവസം ഒരാളെ പറഞ്ഞു വിട്ടത്. ഫ്രീ ആകുമ്പോൾ ഒന്ന് വന്ന് കണ്ടോട്ടെ എന്നായിരുന്നു ഞാൻ ചോദിച്ചത്.
‘കുറച്ച് നേരം കഴിഞ്ഞിട്ടും പറന്നു വിട്ട ആൾ വന്നില്ല . തൊട്ടപ്പുറത്ത് കിടക്കുന്ന വാനായിരുന്നു. അങ്ങനെ അത് ആലോചിച്ചിരിക്കുമ്പോൾ വിക്രം സാർ എന്റെ ഡോർ തുറന്ന് അകത്തേക്ക് വന്നു. റോഷൻ എന്നെ കാണണം എന്ന് പറഞ്ഞിരുന്നോ എന്ന് ചോദിച്ചു ,അതായിരുന്നു ആ മനുഷ്യൻ’. റോഷൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക