മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ മഞ്ജുവിനെ വിശേഷിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ മേക്കപ്പ് ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയുടെ പ്രോമോ പുറത്തുവന്നതിലുള്ള മഞ്ജുവിന്റെ ലുക്കും മേക്കപ്പുമാണ് ചർച്ചയാകുന്നത്. മഞ്ജു വാര്യരുടെ മേക്കപ്പ് കൂടി പോയി എന്നാണ് ചിലർ പറയുന്നത്. അത് മേക്കപ്പ് അല്ല
സ്കിൻ വൈറ്റിനിങ് ട്രീറ്റ്മെന്റ് ചെയ്തിരിക്കുകയാണെന്നാണ് മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം.
സിനിമ മേഖലയിലുള്ള ഒട്ടുമിക്ക താരങ്ങളും ചെയ്യുന്നത് ആണ് സ്കിൻ വൈറ്റിനിങ് ട്രീറ്റ്മെന്റ്. അതിൽ തെറ്റൊന്നും പറയാൻ ഇല്ലെന്ന് മഞ്ജു വാര്യരുടെ ആരാധകരും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക