തിരുവനന്തപുരം: വർക്കല അയിരൂരിൽ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. വർക്കല അയിരൂർ വില്ലേജിൽ കിഴക്കേപ്പുറം ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് (24)ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് അന്വേഷണം നടത്തിവരികെയാണ് പ്രതി പിടിയിലായത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക