തൊടുപുഴ: കുടയത്തൂരിൽ ഉരുൾ പൊട്ടി രണ്ടു മരണം. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായി.
സോമന്റെ അമ്മ തങ്കമ്മയും മകളുടെ മകൻ ദേവാനന്ദു(4)മാണ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. സോമൻ, ഭാര്യ ഷിജി, മകൾ ഷിമ, എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
കാണാതായവർക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക