കൊല്ലം: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അച്ചന്‍കോവില്‍ – അലിമുക്ക് പാതയില്‍ തുറപ്പാലത്തിനും കല്ച്ചിറയ്ക്കും മധ്യേയാണ് സംഭവം.
തിങ്കളാഴ്ച്ച രാവിലെ 6 മണിക്കാണ് അപകടം നടന്നതെന്ന് പറയുന്നു. മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രദേശത്ത് കറങ്ങി നടന്നിരുന്ന ആളാണെന്നും വനപാലകര്‍ അറിയിച്ചു.
ഈ ഭാഗത്ത് രണ്ടാഴ്ചയായി കാട്ടാനയുടെ ശല്യമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക