നെല്ല് കുതിര്‍ത്ത് വറുത്ത് ഇടിച്ചെടുക്കുന്നതാണ് അവല്. അരിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്.
വൈറ്റമിന്‍സും മിനറല്‍സും കൊണ്ട് നിറഞ്ഞ ഭക്ഷണമാണിത്. വൈറ്റമിന്‍ എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നിവയും അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്നീഷ്യം, മാഗനീസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
എല്ലിനും പല്ലിനും ബലം നല്കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്തന്നെ അവല് പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയുംപല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
തിളപ്പിച്ചാറിയ പാലില്‍ അവല് പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ എത്ര കടുത്ത ക്ഷീണവുംമാറികിട്ടും. പാലും പഞ്ചസാരയും അതില്‍ കാമ്പ് ഉറക്കാത്ത കരിക്ക് ചേര്‍ത്ത് ഷെയിക്കാക്കികഴിച്ചാല് ക്ഷീണം മാറി ഉന്മേഷം നിലനില്ക്കും.
ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങയും പച്ചമുളകും അവിലും ചേര്‍ത്ത് പ്രഭാതഭക്ഷണംകഴിച്ചാല് ഒരു ദിവസത്തേക്ക് വേണ്ടുന്ന കലോറി റഡിയാകും.
വറുത്ത് പൊരിച്ച അവിലില്‍ തേങ്ങയും ശര്‍ക്കരയും ഏലക്കായും ചേര്‍ത്ത് അവിലോസ്ഉണ്ടകളാക്കി ദീര്‍ഘകാലം സൂക്ഷിക്കുകയും, ഒരു ആരോഗ്യപ്രദമായ ഭക്ഷണം ആവുകയുംചെയ്യും.
ഇടിച്ചെടുത്ത അവില് സവാളയും കറിയുപ്പും ശര്‍ക്കരയും എരിവ്കുറഞ്ഞ പച്ചമുളകുംതേങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ ശക്തിയും ഉന്മേഷവും ഉണ്ടാകും.
ചെറുപയര്‍, വന്‍പയര്‍, കടല എന്നിവയുമായി ചേര്‍ത്ത് കഴിക്കുന്നതും അവല് ശര്‍ക്കര, തേങ്ങ, പാല്, ഏലക്ക ചേര്‍ത്ത് പായസം ഉണ്ടാക്കിയാല്‍ ആരോഗ്യപ്രദമായ ഭക്ഷണമാണ്.
ശര്‍ക്കരപാവില്‍(ശര്‍ക്കര വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഉണ്ടാക്കുന്നത്) അവില്, മാതളനാരങ്ങ, കല്കഷണം ,തേന്‍, നെയ്യ്, എള്ള്(വറുത്തത്) മലര്, ഉണങ്ങിയ തേങ്ങ (കൊട്ടത്തേങ്ങ) കഷണങ്ങള്‍ മുറിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരം ഒരു ഉത്തമപോഷകാഹാരമാണ്.
വളരെയധികം ഫൈബര്‍ സാന്നിധ്യമുള്ള ഒന്നാണ് അവല്. ഇവ ശരീരത്തിലെ മാലിന്യങ്ങളെദിവസവും ഇളക്കികളയുന്നു. ഇതുമൂലം കുടലിലെ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായആരോഗ്യ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം.
പ്രാതലിനൊപ്പം ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാം. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കാര്‍ഡിയോവാസ്ക്യുലാര്‍ രോഗത്തെ തടയുന്നു.
ഡയറ്റില്‍ ഫൈബര്‍ കൂടിയ അവല് ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ പ്രശ്നങ്ങള്‍ മാറികിട്ടും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ്അവല്.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. ഇത് നിങ്ങളുടെ രക്തത്തിലെപഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവ് അവലിനുണ്ട്.
ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. മറ്റ് ധാന്യങ്ങളില്‍ നിന്നുംകലോറി കുറവാണ്. ഇത് തടി കുറയാന്‍ സഹായകമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക