ശബരിമലയിൽ ശ്രീകോവിലിന്റെ മേൽക്കൂരയിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികൾ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കിൽ ആറ് ദിവസങ്ങൾ കൊണ്ട് തന്നെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്
മേൽക്കൂരയിൽ നാല് സ്വർണ പാളികൾ ഇളക്കുകയും അവ ചേരുന്ന ഭാഗത്ത് സിലിക്കൺ പാഷ ഉപയോഗിച്ച് ഉറപ്പിക്കുവാനുമാണ് തീരുമാനം. വരുന്ന സെപ്റ്റംബർ ഏഴിന് മുൻപായി തന്നെ സന്നിധാനത്തെ അറ്റകുറ്റപണികൾ തീർക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അറ്റകുറ്റപ്പണിക്ക് സ്വർണമോ ചെമ്പ് പാളികളോ വേണ്ടി വരില്ലെന്നാണ് വിലയിരുത്തുന്നത്. അറ്റകുറ്റപ്പണികൾക്കായി എട്ട് അംഗസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്. പൂജകൾക്ക് നട തുറന്നപ്പോൾ ആണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ പെട്ടിരുന്നത്. ഇക്കഴിഞ്ഞ 22 ന് പണികൾ തുടങ്ങുവാനായിരുന്നു തീരുമാനിച്ചതെങ്കിലും ഹൈക്കോടതിയുടെ അനുമതി ലഭിക്കാൻ വൈകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക