പഞ്ചസാരയുടെ അസംസ്കൃത രൂപമായ കല്‍ക്കണ്ടം ദിവസവും കുറേശ്ശേ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമാണ്.
അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കല്‍ക്കണ്ടം നല്ലൊരു മരുന്നാണ്.
കല്‍ക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നു.
കൽക്കണ്ടം ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുന്നു.
മുലപ്പാല്‍ ഉല്പാദനത്തിന് കല്‍ക്കണ്ടം ഏറെ ഗുണം ചെയ്യുന്നു.
കല്‍ക്കണ്ടം ഭക്ഷണത്തിനു ശേഷം കഴിച്ചാല്‍ വായിലും ശ്വസനത്തിലും ഫ്രഷ്നെസ്സ്നൽകുന്നു.
കല്‍ക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാല്‍ ചുമ കുറയാൻ സഹായിക്കും.
കല്‍ക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേര്‍ത്ത് രാത്രിയില്‍ കഴിച്ചാല്‍ വരണ്ടതൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്.
തൊണ്ടവേദന, ഒച്ചയടപ്പും ഒഴിവാക്കാന്‍ കല്‍ക്കണ്ടം കുരുമുളകും ചേര്‍ത്തു പൊടിച്ച് നെയ്യില്ചേര്ത്ത് കഴിയ്ക്കാം.
ഗ്രീൻ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാൽ ജലദോഷത്തിന് ശമനം നല്‍കും.
ലൈംഗിക ശേഷിയ്ക്ക് ബദാം, കല്‍ക്കണ്ടം, കുങ്കുമപ്പൂ എന്നിവ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത്നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക