ഏറെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി. ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും.
രുചിയേറിയ ഒരു നാടൻ പാനീയം എന്നതിലുപരി ഒരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ലസ്സി. അത് ശരീരത്തിനു സമ്മാനിക്കുന്ന ആരോഗ്യഘടകങ്ങൾ ഏറെയാണ്.
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾക്ക് ദഹനം എളുപ്പമാക്കുന്നതിൽ വലിയ പങ്കുണ്ട്. അസിഡിറ്റി കുറയ്ക്കുന്ന കാര്യത്തിലും ഇത്തരം ബാക്ടീരിയകൾ സഹായിക്കും. മലബന്ധംപോലുള്ള പ്രശ്നങ്ങൾക്കും ഒരുപരിധി വരെ ലസ്സി ഉത്തമമാണ്.
കൊഴുപ്പ് തീരെ കുറവായതിനാൽ അമിത വണ്ണം ഭയക്കാതെ ഇവ കുടിക്കാം. ലസ്സിയിലെഉപ്പിന്റെ സാന്നിധ്യവും ശരീരത്തിനു ഗുണം മാത്രമേ ചെയ്യുകയുള്ളു. കൃത്രിമ പാനീയങ്ങൾ, പ്രത്യേകിച്ച് കാർബണേറ്റ് ചെയ്തവ വയറ്റിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമ്പോൾ ലസ്സിഅതിന്റെ നേരെ വിപരീതമായ ഫലങ്ങളാണു നൽകുന്നത്.
ചിലര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയര്‍ വീര്‍ത്തുവരും. ഇത് പല അസ്വ സ്ഥതകളും ഉണ്ടാക്കും. എന്നാല്‍, ലസ്സി കുടിച്ചാല്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ല. ജീരകം പൊടിച്ച് ചേര്‍ത്ത് ലസ്സികഴിക്കുന്നതാണ് നല്ലത്.
ശരീരത്തില്‍ ചീത്ത ബാക്ടീരിയകളും ആവശ്യമുള്ള നല്ല ബാക്ടീരിയകളും ഉണ്ട്. ഇതില്നല്ല ബാക്ടീരിയകളെ ആരോഗ്യമാം വിധം പരിപാലിക്കാന്‍ ലസ്സി സഹായിക്കും.
എല്ലുകള്‍ക്ക് ശക്തി നല്കാന് ലസ്സി കുടിക്കുന്നത് നല്ലതാണ്. ഇതില്‍ കൂടിയ തോതില്കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകള്‍ക്കും എല്ലുകള്‍ക്കും ശക്തി നല്‍കും.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലസ്സി സഹായിക്കും. ലാക്റ്റിക് ആസിഡും, വൈറ്റമിന്ഡിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
തൈരും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന പരമ്പരാഗത ലസ്സിക്കു പുറമേ സ്ട്രോബെറി, മാങ്ങ, ഏത്തപ്പഴം, ലിച്ചി, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ ചേർത്തുള്ളവയും ഇപ്പോൾസുലഭമാണ്.
സ്വീറ്റ് ലെസ്സി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
കട്ടിയുള്ള തൈര് – രണ്ട് കപ്പ്
രണ്ട് കപ്പ് തണുത്ത പാല് – അര കപ്പ്
തണുത്ത വെള്ളം – കാൽകപ്പ്
പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടിച്ചത് – ഒരു ടീസ്പൂണ്‍
പനിനീര്– കാൽ ടിസ്പൂണ്‍
ഐസ് ക്യൂബ് ഏഴോ എട്ടോ
അൽപം നുറുക്കിയ ബാദാമും അണ്ടിപ്പരിപ്പും
ഒരു ബൗളിലേക്ക് തൈര് ഒഴിക്കുക, തുടർന്ന് എടുത്തുവച്ച തണുത്ത പാലും തണുത്തവെള്ളവും ചേർത്ത് കുമിളകൾ വരാതെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയുംഏലക്കാപൊടിയും പനിനീരും ചേർക്കുക. പൊടിച്ച പഞ്ചസാരയാണെങ്കിൽ പെട്ടെന്ന് അലിഞ്ഞ് ചേരും. ഇതിലേക്ക് ഐസ് ക്യൂബുകൾ ഇട്ട് ബൗൾ അടച്ച് നന്നായി കുലുക്കുക.
തുടർന്ന് തയ്യാറാക്കിയ മിശ്രിതം മിക്സിയുടെ ജാറിലേക്ക് മാറ്റുക. മിക്സിയിൽ മിശ്രിതംനന്നായി അടിച്ച് യോജിപ്പിക്കുക.
ലെസ്സി ഗ്ലാസിലേക്ക് മാറ്റിയ ശേഷം ഇതിൽ കഷ്ണങ്ങളാക്കി നുറുക്കി വച്ചിരിക്കുന്നഅണ്ടിപ്പരിപ്പും ബദാമും ചേർക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക