കറ്റാര്‍വാഴ നീളത്തില്‍ മുറിച്ചെടുക്കുക. ഇനിയിതിന്റെ തൊലി കളയണം. കത്തിയുപയോഗിച്ച് നേരിയ രീതിയില്‍ ഇത് ചീന്തിയെടുക്കാവുന്നതാണ്. ഒരു വശത്തെ തൊലി കളഞ്ഞ ശേഷം സ്പൂണ്‍ വച്ച് ഇതിന്റെ ജെല്‍ ഭാഗം മാറ്റിയെടുക്കുന്നതാണ് എളുപ്പം.
ഇനിയിത് മിക്സിയിലിട്ട് അല്പംവെള്ളം കൂടി ചേര്‍ത്ത ശേഷം ജ്യൂസാക്കിയെടുക്കാം. ഈ ജ്യൂസ് അരിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക.
കറ്റാര്‍വാഴ ജ്യൂസ് തയ്യാര്‍. ഇത് ഒരു ചെറിയ കപ്പ് കഴിച്ചാല്‍ തന്നെ ആരോഗ്യത്തിന് മെച്ചമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക