മലയാളികളുടെ പ്രിയതാരമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തി പിന്നീട്, സിനിമാസ്വാദകരുടെ പ്രിയ നായകനും ലാലേട്ടനുമായി മാറാൻ മോഹൻലാലിന് സാധിച്ചു.
ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ മോഹൻലാൽ നിറഞ്ഞാടിയ വേഷങ്ങൾ നിരവധിയാണ്. മോഹൻലാലിന്റേതായി പുറത്തുവരുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ മുഖം വരച്ചൊരു പൂക്കളമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷത്തിലാണ് മോഹൻലാലിന്റെ മുഖമുള്ള പൂക്കളം ഇട്ടത്. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക