ഇസ്ലാമാബാദ്: പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് സഖ്യ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്ന് ധനമന്ത്രി മിഫ്ത ഇസ്മായിൽ അറിയിച്ചു.
കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പാക്കിസ്ഥാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും മൂലം വലയുന്ന ജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ അനുവദിക്കണമെന്ന് സന്നദ്ധസംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക