തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
തമിഴ്നാടിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണു സാധ്യത.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായർ വരെ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക