കടയ്ക്കാവൂര്‍ പോക്സോ കേസിൽ ഹർജിക്കാരനായ കുട്ടി അധിക സത്യവാങ്മൂലം ഫയൽ ചെയ്തു. മാതാവിനെതിരെയുള്ള മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
പിതാവ് അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും ഹർജ്ജിക്കാരനായ കുട്ടി വ്യക്തമാക്കുന്നു.
ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് കുട്ടിയുടെ പ്രധാന ആവശ്യം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചാകും ഇന്ന് ഹര്‍ജി പരിഗണിക്കുക. പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക