കുവൈറ്റിലേക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് സാൽമി പോർട്ട് വഴി അനധികൃതമായി കടന്നു കയറിയ നാലു പേരെ, അധികൃധർ പിടികൂടി നാടുകടത്തി.
വർഷങ്ങൾക്ക് മുമ്പ് കുവൈറ്റിലേക്ക് നുഴഞ്ഞുകയറിയ 4 അഫ്ഗാനികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം സ്ക്രാപ്യാർഡ് ഏരിയയിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഉംറ വിസയുമായി സൗദി അറേബ്യ വഴി കുവൈത്തിലേക്ക് കടന്ന ഇവർ സാൽമി തുറമുഖം വഴിയാണ് കുവൈറ്റിലേക്ക് വന്നതെന്നും അധികൃധർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക