വിനയന്റെ ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മയിൽപ്പീലി ഇളകുന്നു കണ്ണാ…’ എന്നു തുടങ്ങുന്ന ഗാനത്തിന് എം.ജയചന്ദ്രൻ ആണ് ഈണമൊരുക്കിയത്.
റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം മൃദുല വാരിയറും ഹരിശങ്കറും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പൂതം വരുന്നെടീ’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ 8നാണ് റിലീസ് ചെയ്യുന്നത്.
ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ സിജു വിൽസൻ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഉൾപ്പടെ പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന് ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്, ജയകുമാര്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക