ഹണി റോസിനെ അങ്ങനെ ട്രോളി തള്ളിക്കളയേണ്ടെന്നും തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി സൗപര്‍ണിക. തെളിവ് സഹിതമാണ് സൗപര്‍ണികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
‘കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാണ്ടി എന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിക്കാറുണ്ട്. ഹണി റോസിനോട് അയാള്‍ പറഞ്ഞു എന്ന് ഷോയില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അയാള്‍ എന്നോടും പറഞ്ഞിട്ടുണ്ട്.
എന്റെ ബേര്‍ത്ത് ഡേ, വെഡ്ഡിങ് ആനിവേഴ്സറി, എന്റെ റിലേറ്റീവ്സിന്റെ ബേര്‍ത്ത് ഡേ എല്ലാം പുള്ളിക്കാരന് ഓര്‍ത്ത് വച്ച് ആഘോഷിക്കും. പായസം ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കുകയും, അമ്ബലത്തില്‍ പോകുകയും ഒക്കെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘എന്റെ പേരിലും അമ്പലം ഉണ്ട് ‘
സൗപര്‍ണിക സുഭാഷ്.
ഈയിടയ്ക് ഹണി റോസിന്റെ പേരില്‍ തമിഴ് നാട്ടില്‍ അമ്പലം ഉണ്ടെന്ന് നടി പറഞ്ഞത് പലരും ട്രോളിയിരുന്നു.
ഇപ്പോള്‍ സൗപര്‍ണിക സുഭാഷ് പറയുന്നത് അവരുടെ പേരിലും ഒരു അമ്പലം തമിഴ് നാട്ടില്‍ ഉണ്ടെന്നാണ്, ഹണി റോസിന്റെ അമ്പലം പണിഞ്ഞ ‘പാണ്ടി ‘ എന്ന് സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അതെ ആള് തന്നെയാവാം തന്റെ പേരിലും അമ്പലം പണിഞ്ഞത് എന്ന് സൗപര്‍ണിക പറയുന്നു..
ഈ പാണ്ടിയെ നടി നേരിട്ട് കണ്ടിട്ടുണ്ടെന്നും, നടിയുടെ ജന്മദിനത്തിന് ഈ അമ്പലത്തില്‍ പ്രേത്യേക പൂജകള്‍ ഉണ്ടെന്നും പറയപ്പെടുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക