മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളുടെ ഗായകനാണ് ജി വേണുഗോപാല്‍. സാമൂഹ്യ മാധ്യമത്തില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന ഗായകനുമാണ് വേണുഗോപാല്‍.
ഭാര്യ രശ്മിക്കൊപ്പമുള്ള ഒരു അപൂര്‍വ ഫോട്ടോയാണ് വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. ‘കല്യാണപ്പിറ്റേന്ന്’ എന്നാണ് ജി വേണുഗോപാല്‍ ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഗായകൻ ജി വേണുഗോപാലും രശ്മിയും 1990 ഏപ്രില്‍ എട്ടിന് ആണ് വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് അരവിന്ദ്, അനുപല്ലവി എന്നീ രണ്ടു മക്കളുമുണ്ട്. അരവിന്ദ് വേണുഗോപാലും ഗായകനാണ്.
‘ഹൃദയം’ എന്ന സിനിമയ്ക്ക് വേണ്ടി അരവിന്ദ് വേണുഗോപാല്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവ് മോഹൻലാല്‍ നായകനായ ‘ഹൃദയം’ എന്ന ചിത്രത്തില്‍ സഹസംവിധായകനുമായിരുന്നു അരവിന്ദ് വേണുഗോപാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക