മുംബൈ: കെ.എൽ. രാഹുലിന്റെ ശരീരഭാഷയിൽനിന്നു തന്നെ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണു വ്യക്തമാകുന്നതെന്ന് മുൻ ഇന്ത്യന്‍ പേസർ ആർ.പി. സിങ്. രാഹുലിന്റെ കളിയിൽനിന്ന് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കാണാൻ സാധിക്കുന്നില്ലെന്നും ആർ.പി. സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘കെ.എൽ. രാഹുലിനു കൂടുതൽ സമയം ആവശ്യമാണ്. പരുക്കു ഭേദമായി തിരിച്ചെത്തിയ ശേഷം മത്സര സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലും ടൈമിങ്ങിലും ചെറിയ ആശങ്കയുണ്ടായിരുന്നു.’’– ആർ.പി. സിങ് വ്യക്തമാക്കി.
‘‘ദിനേഷ് കാർത്തിക്കിനോ, കെ.എൽ. രാഹുലിനോ വിശ്രമം അനുവദിച്ച് പന്തിന് ടീമിൽ അവസരമൊരുക്കുകയാണു വേണ്ടത്. ഋഷഭ് പന്തിന് അതിനുള്ള അർഹതയുണ്ട്.
അദ്ദേഹത്തിനു മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കും. പന്ത് തിളങ്ങിയാൽ ഇന്ത്യയും മുന്നേറും.’’– ആർ.പി. സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക