വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ നഗരത്തിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല,സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്ത്ബർ 5ന് നടക്കും. സ്വഭാവിക പൂക്കളും ഇലകളും ഉപയോഗിച്ച് അതാത് സ്ഥാപനങ്ങളിൽ തന്നെയാണ് പൂക്കളം ഒരുക്കുന്നത്. ആറുമുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ ഓണോഘോഷ പരിപാടികൾ നടക്കും. എല്ലാദിവസവും വൈകിട്ട് 5 മുതൽ പത്ത് വരെയാണ് വിവിധ പരിപാടികൾ അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക