ഇത്തവണത്തെ ഓണം എന്തായാലും അതി ഗംഭീരമാക്കണം. ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാമായി ഓണത്തെ വരവേൽക്കുമ്പോഴും എല്ലാവരും ആലോചിക്കുന്നത് ഓണസദ്യയ്ക്കുള്ള വിഭവങ്ങളെ കുറിച്ച് തന്നെയായിരിക്കണം.
ഇത്തവണത്തെ ഓണം രണ്ട് വർഷത്തെ മഹാമാരിക്കാലത്തിന് ശേഷമുള്ള ഓണം എന്നുള്ളത് കൊണ്ട് തന്നെ അതി ഗംഭീരമാക്കാൻ തന്നെയാണ് ലോകമലയാളികളുടെ തീരുമാനം.
ഓണസദ്യയ്ക്ക് കുമ്പളങ്ങ പുളിശ്ശേരി ഉണ്ടാക്കിയാലോ
ഇത്തവണ ഓണസദ്യ ഒരുക്കുമ്പോൾ ഓണ വിഭവങ്ങൾക്കിടയിൽ ചെറിയൊരു മധുരം കൂടി നുണയാനുണ്ടാകട്ടെ. നമുക്ക് ഓണസദ്യയ്ക്ക് ഇത്തവണ മധുര പച്ചടിയും ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് മധുര പച്ചടി.
ജല രാജാവ് കാട്ടില്‍ തെക്കേതിൽ ചുണ്ടൻ;പുന്നമടക്കായൽ ആവേശത്തിമിർപ്പിൽ
ഇതിനായി ആദ്യം നോണ്‍സ്റ്റിക് പാനില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയ്ക്കൊപ്പം മൂന്ന് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് പെനാപ്പിള് വേവിക്കുക. പകുതി വെന്തു വരുമ്പോൾ അരിഞ്ഞ ഏത്തപ്പഴം, മുന്തിരി എന്നിവ ചേർക്കണം. അതിനു ശേഷം നല്ലതുപോലെ അടച്ചു വച്ച് വേവിക്കണം. നന്നായി ഇളക്കി പേസ്റ്റ് രൂപത്തില്‍ ആവുമ്പോള്‍ ഇതിലേക്ക് തേങ്ങ പച്ചമുളക്, കടുക് എന്നിവ അരച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് ഉപ്പും പഞ്ചസാരയും ചേർക്കണം.
ഓണസദ്യക്ക് അച്ചാർ ബീറ്റ്റൂട്ട് ആക്കിയാലോ
ചെറിയ പാന്‍ ചൂടാക്കി ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി പച്ചടിയിലേക്ക് ചേര്‍ക്കുക. കഴിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും പച്ചടി തയ്യാറാക്കുവാൻ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക