അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാർവാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ എന്നാണ് പറയുന്നത്. ലില്ലി വര്‍ഗത്തില്‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെരണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ധാരാളം കാണാവുന്നതാണ്. കറ്റാര്‍വാഴ നീരിന് വളരെവിപുലമായ തരത്തിലുള്ള ഗുണങ്ങള്‍ ഉള്ളതിനാല്‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടിഎന്നിങ്ങനെ വിശേഷിപ്പിക്കുന്നു.
കറ്റാർവാഴക്ക് മറ്റ് ചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്…
ഒന്ന്…
മൗത്ത് വാഷായി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ കറ്റാര്‍വാഴ പല്ലിലെ കറ അകറ്റാൻ സഹായിക്കും.
രണ്ട്…
നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്.
മൂന്ന്…
കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്കുമെന്നതിനാല് ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം നൽകുന്നതിന് ഏറെ നല്ലതാണ്.
നാല്…
വേനല്‍ക്കാലത്ത് വെയില് മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാൽ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.
അഞ്ച്…
മുഖത്ത് നിന്ന് മേയ്ക്കപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ ഏറെ നല്ലതാണ്. ഒരു പഞ്ഞിയിൽ അൽപം ജെൽ തേയ്ച്ച് തുടച്ചാല്‍ മുഖം ക്ലീനാകും.
ആറ്…
മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക