കാരറ്റും ഈന്തപ്പഴവും കൊണ്ടൊരു ഹെൽത്തി ഷേക്ക്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ…
കാരറ്റ് 2 എണ്ണം
ഇളം ചൂടുള്ള പാൽ 1 കപ്പ്
ഈന്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് ഒരു പിടി
ഏലയ്ക്ക 3 എണ്ണം
വെള്ളം അര കപ്പ്
നട്സ് അലങ്കരിക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം…
ആദ്യം പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിനു വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ഇത് തണുത്ത ശേഷം ഏലയ്ക്ക മാറ്റുക. ശേഷം കാരറ്റ് മിക്സിയുടെ ജാറിൽ ഇടുക, പാലിൽ കുതിർത്ത ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൂടി ജാറിൽ ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ഗ്ലാസ്സിൽ ഒഴിക്കുക. മുകളിൽ നട്സ് വച്ച് അലങ്കരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക