പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ പേരിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്.
പേരിന്റെ ഇംഗ്ലിഷ് അക്ഷരങ്ങളിൽ ഒരു എസ് കൂടി ചേർത്താണ് മാറ്റം. അതായത് Suresh Gopi എന്ന സ്പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്.
അടുത്തിടെ നടി ലെനയും പേരില്‍ മാറ്റം വരുത്തിയിരുന്നു. പേരിന്റെ സ്പെല്ലിങിലാണ് ലെന മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞിരുന്നു.
സംവിധായകന് ജോഷിയും നടന് ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടന് ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്.
മൈ സാന്റ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്റെ പുതിയ പേര് ഔദ്യോഗികമാക്കിയത്. ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെയാണ് ദിലീപ് തന്റെ പേര് മാറ്റം ആദ്യം പ്രഖ്യാപിക്കുന്നത്. സംവിധായകൻ കണ്ണൻ താമരക്കുളവും തന്റെ പേര് കണ്ണൻ എന്നു മാത്രമാക്കി പരിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക