എവിടെയാണെങ്കിലും ഓണം മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. നാട്ടിലായാലും വിദേശത്തായാലും മലയാളികള്‍ ഓണം ആഘോഷിക്കാറുണ്ട് . ഇപ്പോഴിതാ തന്റെ ഓണം ഓര്‍മ്മകളെ തിരികെ വിളിക്കുകയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ പ്രവാസിയായ മുക്കാട്ടില്‍ ശ്രീക്കുട്ടന് ഒരുക്കിയ ‘ഓണനാളില്‍’ എന്ന സംഗീത വീഡിയോ.
പ്രവാസിയായ ഒരാളുടെ ഉള്ളിലെ ദീപ്തമായ ഓണ സ്മൃതികളാണ് ഈ ആല്‍ബത്തിലാകെ. വീട്ടിലേക്കുള്ള ഒരു ഫോണ്‍കോളില്‍ തുടങ്ങുന്നു ദൃശ്യങ്ങള്‍, നാട്ടിലേക്കുള്ള യാത്ര. വീട്ടിലും നാട്ടിലുമായുള്ള ഓണം കറക്കം. ഓണക്കാഴ്ചകള്‍. . പിന്നീടത് നാട്ടിലേക്കുള്ള വരവിന്റെ ദൃശ്യങ്ങളായി മാറുന്നു. ചുറ്റും ഓണപ്പൊലിമ വന്നു നിറയുന്നു. ഓണത്തിന്റെ സന്തോഷങ്ങളിലൂടെയുള്ള നടത്തങ്ങള്‍ വന്നുപൊതിയുന്നു. വരികളായും ദൃശ്യങ്ങളായും ഓണപ്പൊലിമ തൊടുന്നു. തന്റെ പ്രവാസ ജീവിതത്തിൽ നാടിന്റെ ഓര്‍മ്മകള്‍ വന്നു തൊടുന്ന ഒരാളെയാണ് ഈ ഗാനത്തിൽ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക