ജിബു ജേക്കബ് സംവിധാനം നിര്‍വ്വഹിച്ച സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസയുടെ ടീസര്‍ പുറത്തിറങ്ങി. പാപ്പന്റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ദഗോപിയുടേതായി പുറത്തെത്തുന്ന ചിത്രവുമാണ് മേ ഹൂം മൂസ .ടീസറിൽ സുരേഷ് ഗോപി ഏറെ വ്യത്യസ്തനായിട്ടാണ് എത്തുന്നത്.
ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നു. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം.സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് മേ ഹൂം മൂസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക