വാഹനപ്രേമികള്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത. എൻ 6, എൻ 8 എന്നീ രണ്ടു വകഭേദങ്ങളിലായി വെന്യുവിന്റെ പെർഫോമൻസ് പതിപ്പായ എൻലൈൻ ഹ്യുണ്ടേയ് പുറത്തിറക്കി.
വാഹനത്തിന്റെ എക്സ്ഷോറൂം വില 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ്. ഒരു ലീറ്റർ പെട്രോൾ എൻജിനാണ് എൻലൈനിൽ. 120 എച്ച്പി കരുത്തും 1720 എൻഎം ടോർക്കും. 7 സ്പീഡ് ഡിസിടി ഗിയർബോക്സ്.
വെന്യുവിനെക്കാൾ സ്പോർട്ടിയറാണ് എൻലൈൻ. നാലു വീലിലും ഡിസ്ക് ബ്രേക്, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പ്, മാറ്റങ്ങൾ വരുത്തിയ സ്റ്റിയറിങ് വീൽ എന്നിവ എൻലൈനിലുണ്ട്.
മുൻ ബംപറിലെ എൻലൈൻ ബാഡ്ജിങ്, ചെറിയ മാറ്റങ്ങൾ വരുത്തിയ ബംപർ, അതിലെ റെഡ് ആക്സെന്റ്, റൂഫ് റെയിലിലെ റെഡ് ഇൻസേർട്ടുകൾ, റെഡ് കാലിപ്പറുകളോടു കൂടിയ പുതിയ 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ പുതിയ വാഹനത്തിലുണ്ട്.
വെന്യുവിന്റെ സാധാരണ വകഭേദത്തിൽനിന്ന് വ്യത്യസ്തമായി സ്പോർട്ടിയർ സസ്പെൻഷനും എക്സ്ഹോസ്റ്റ് നോട്ടുമാണ് പുതിയ വാഹനത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക