മൊബൈല്‍ പ്രേമികള്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത കൂടി. 5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടു കൂടിയ ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്.
ഐഫോൺ 14 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് 8 സീരീസ്, എയർപോഡ്സ് പ്രോ2 എന്നിവയും അവതരിപ്പിച്ചു.
ഐഫോൺ 14ൽ ഇ-സിം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്. ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം ഇ–സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ പുതിയ ഐഫോൺ 14 നൽകുന്നു.
ഐഫോൺ 14ന്റെ വില 799 ഡോളറിൽ ആരംഭിക്കുന്നു. ഐഫോൺ 14 പ്ലസിന് 899 ഡോളർ ആണ് വില. സെപ്റ്റംബർ 9 ന് ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യാം.
ഐഫോൺ 14 സെപ്റ്റംബർ 16 ന് വിൽപനയ്ക്കെത്തും. പ്ലസ് വേരിയന്റ് ഒക്ടോബർ 16 ന് ലഭ്യമാകും.
ഐഫോൺ 14 പ്രോ ഒരു ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് വരുന്നത്. ചെയ്യുന്ന പ്രവർത്തനത്തെയോ ഓപ്പൺ ചെയ്യുന്ന ആപ്പിനെയോ അടിസ്ഥാനമാക്കി അത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക