കൊട്ടിയം: കൊട്ടിയത്ത് വീട്ടില് അതിക്രമിച്ചു കയറി കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ പ്രധാന പങ്കുള്ള ഫിസിയോ തെറപ്പിസ്റ്റിനെ കസ്റ്റഡിയിലെടുത്തു.
കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള ക്വട്ടേഷനാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു.
കുട്ടിയുടെ അമ്മ പലരിൽ നിന്നു വാങ്ങിയ പണം തിരിച്ചുവാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ക്വട്ടേഷൻ.
തട്ടിക്കൊണ്ടുപോയ ആറംഗ ക്വട്ടേഷൻ സംഘത്തിലെ അംഗം കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക