കൊച്ചി: ‘അമ്മ’ സംഘടനയിലെ പ്രസിഡന്റ് പദവി മാത്രമാണ് തനിക്കുള്ളതെന്ന് നടന് മോഹന്‍ലാല്‍. മോഹൻലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രമെന്നാണ് അദ്ദേഹം പറഞ്ഞത്.
സംഘടനയിൽ നിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരികെ എത്തുന്ന നടിമാരെ സ്വീകരിക്കുന്നതില്‍ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
തിരികെയെത്തുന്നവർ അതിനായി അപേക്ഷ നൽകണമെന്നതാണ് സംഘടനാ ചട്ടമെന്നും അദ്ദേഹം പറഞ്ഞു.
‘‘പുറത്തുപോയവരോട് സംഘടനയിൽ ആർക്കും വ്യക്തിപരമായ പ്രശ്നങ്ങളില്ല. മോഹൻലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രം. മാനദണ്ഡങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാകൂ.
പുറത്തായയാൾ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിനൊരു സിസ്റ്റമുണ്ട്. അതിലൂടെ അവർക്ക് വരാം. ആർക്കും അതിലൊരു എതിരഭിപ്രായമില്ല’’ – മോഹൻലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക