അടുത്ത കാലത്തായി വിവാദങ്ങളിൽ എപ്പോളും നിറഞ്ഞു നിൽക്കുന്ന നടനാണ് ഷെയ്ൻ നിഗം, ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രത്തിന് താഴെ വന്ന അധിക്ഷേപ കമന്റിന് ഷെയ്ൻ നൽകിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. ഡ്രീം ഓൺ എന്ന തലക്കെട്ടോടെ ഷെയ്ൻ പങ്കുവച്ച ചിത്രത്തിന് താഴെ ലഹരി പദാർത്ഥമായ മാജിക് മഷ്റൂം കിട്ടിയോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് കണ്ട് പ്രകോപിതനായ ഷെയ്ൻ രൂക്ഷമായ ഭാഷയിലാണ് മറുപടിയും നൽകിയത്.
ചോദ്യവും മറുപടിയും ചേര്‍ത്ത് ‘കൊടൈക്കനാല്‍ പോയവര്‍ എല്ലാരും തീവ്രവാദികള്‍ ആണോ?’ എന്ന അടിക്കുറിപ്പോടെ ഷെയിന്‍ തന്നെ സ്ക്രീന്‍ ഷോട്ട് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ഷെയിനിന്റെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. മറുപടി ഭാഷ അതിരുകടന്നതായാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക