അധിക മ്യൂക്കസ് ഉത്പാദിപ്പിക്കുന്നതു കാരണം ശ്വാസനാളം വീർത്ത് ഇടുങ്ങുന്നതും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതുമായ അവസ്ഥയാണ് ആസ്തമ.
ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ സാധിച്ചില്ലെങ്കിലും ലക്ഷണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം. താത്കാലിക ആശ്വാസത്തിന് ഉതകുന്നവയാണ് ഈ ഒറ്റമൂലികൾ. ആവശ്യമെങ്കിൽ വൈകാതെ വൈദ്യസഹായം ലഭ്യമാക്കാൻ മറക്കരുത്.
മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ 41 ദിവസം തുടർച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേർത്തു കഴിക്കുക.
വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേർത്ത് ദിവസം രണ്ടുനേരം കഴിക്കുക.
തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക