തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു.
ഇതിന്റെ സ്വാധീനത്താൽ അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി മുതൽ വടക്കൻ കേരളം വരെ ഒരു ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക