വളരെ നാളുകള്‍ക്ക് മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം.
ഒരു ചാനലിലെ പരിപാടിക്കിടെ അവതാരക കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിച്ചിരുന്നു.
നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .
അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്..ഇതൊക്കെ വളരെ മോശം അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്ക്കരിക്കും എന്നുള്‍പ്പെടെയാണ് കമന്റുകള്‍.
വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്കരിക്കും, പൊതുവേദിയില്‍ കണ്ടാല്‍ പ്രതിഷേധം നേരിട്ടറിയിക്കും , മാപ്പ് പറയാന്‍ തയ്യാറാകണം എന്നൊക്കെയാണ് കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക