മാവേലിപ്പാട്ടിന്റെ വരികളിലൂടെ മാവേലി എന്ന ആശയത്തെ തുറന്നു കാട്ടി മ്യൂസിക്കൽ ഷോർട്ട് ഫിലിം മാവേലിപ്പാട്ട്.
ഗാനം ആലപിച്ചിരിക്കുന്നത് ഹരിപ്രസാദും അജയ് ജിഷ്ണുവുമാണ്.
“വെളുവെളുത്തിട്ടല്ലാ
വിളങ്ങും ആടകളില്ലാ
കറുകറെ കരിമുകിലുപോലെ
കറുത്തിരുന്നവനാടാ
വെളുത്ത ദൈവങ്ങൾ വെറി പിടിച്ചിട്ട്
ചവുട്ടി താഴ്ത്തിയോൻ മാവേലി
ചവുട്ടി താണിട്ടും ഉറ്റവർ തൻ നെഞ്ചിൽ
ഉയിർത്തു പൊന്തുന്നോൻ മാവേലി”
മണികണ്ഠൻ ആചാരി, ചൂട്ട് മോഹനൻ, ദേവനന്ദ, ഫേവർ ഫ്രാൻസിസ്, റോയ് ടി. കോനിക്കര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മ്യൂസിക് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക