ചാത്തന്നൂർ: മരത്തിന്റെ ശിഖരം വസ്തുവിലേക്കു ചാഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു.
കുളത്തൂർകോണം, നിഥിൻ നിവാസിൽ സുഗതനെയാണ് (52) ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കുളത്തൂർകോണം ഹരി നിവാസിൽ ജയരാജിനെയാണ്(37) ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രി 9നാണ് കേസിനാസ്പദമായ സംഭവം.
ഇൻസ്പെക്ടർ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ സുരേഷ് കുമാർ, ജിഎഎസ്ഐ ബിജു, എസ്സിപിഒ ശ്രീകുമാർ, സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക