കോട്ടയം: അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന സഹോദരി ഭർത്താവിനെ കണ്ട് മടങ്ങവേ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. പിന്നാലെ രോഗം ഗുരുതരമായി സഹോദരി ഭർത്താവും മരിച്ചു.
തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ.ചെല്ലയ്യൻ നാടാർ (69), ഭാര്യ ബേബിയുടെ സഹോദരൻ കോട്ടയം എസ്എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടിൽ സ്റ്റാൻലി മോഹനൻ (55) എന്നിവരാണ് മരിച്ചത്.
ചെല്ലയ്യൻ നാടാരെ കാണാൻ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനൻ എത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാർക്കറ്റിലേക്കു മടങ്ങുബോൾ ശാരീരിക പ്രശ്നം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തി. എന്നാൽ പ്രാഥമികശുശ്രൂഷ നൽകും മുമ്പേ മരണം സംഭവിച്ചു.
ഇതിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ രോഗം ഗുരുതരമായി ചെല്ലയ്യൻ നാടാരും മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക